Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Railway Flyover

Alappuzha

ക​ല്ലു​മ​ല റെ​യി​ല്‍​വേ മേ​ല്‍​പാ​ലം നി​ര്‍​മാ​ണം തു​ട​ങ്ങി

മാ​വേ​ലി​ക്ക​ര: ക​ല്ലു​മ​ല റെ​യി​ല്‍​വേ മേ​ല്‍​പ്പാ​ല​ത്തി​ന്‍റെ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ തു​ട​ങ്ങി. സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ കി​ഫ്ബി പ​ദ്ധ​തി​യി​ല്‍‍​പ്പെ​ടു​ത്തി 50.85 കോ​ടി ചെ​ല​വ​ഴി​ച്ചാ​ണ് പാ​ലം നി​ര്‍​മി​ക്കു​ന്ന​ത്. ബോ​റു​ക​ള്‍ സ്ഥാ​പി​ക്കു​ന്ന പ്ര​വൃ​ത്തി എം.​എ​സ്. അ​രു​ണ്‍ കു​മാ​ര്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.

20.34 കോ​ടി രൂപ പ​ദ്ധ​തി​ക്കാ​യി ഭൂ​മി വി​ട്ടുന​ല്‍​കി​യ​വ​ര്‍​ക്കു​ള്ള ന​ഷ്ട​പ​രി​ഹാ​ര​ത്തി​നും യൂ​ട്ടി​ലി​റ്റി ഷി​ഫ്റ്റി​ംഗിനു​മാ​യി മാ​റ്റി​യി​രു​ന്നു. മേ​ല്‍​പ്പാ​ലം നി​ര്‍​മാ​ണ​ത്തി​ന് 2021ലെ ​സം​സ്ഥാ​ന ബ​ജ​റ്റി​ലാ​ണ് കി​ഫ്ബി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി 38.22 കോ​ടി രൂ​പ അ​നു​വ​ദി​ച്ച​ത്. ആ​ര്‍​ബി​ഡി​സി​കെ നി​ര്‍​മാ​ണ​ച്ചു​മ​ത​ല ഏ​റ്റെ​ടു​ക്കു​ക​യും സ​മ​യ​ബ​ന്ധി​ത​മാ​യി സ്ഥ​ലം ഏ​റ്റെ​ടു​ക്ക​ല്‍ ഉ​ള്‍​പ്പെടെ​യു​ള​ള ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തീ​ക​രി​ക്കു​ക​യും ചെ​യ്തു.

പു​തു​ക്കി​യ അ​ട​ങ്ക​ല്‍ പ്ര​കാ​രം മേ​ല്‍​പ്പാ​ലം നി​ര്‍​മാ​ണ​ത്തി​ന് പ​ത്തു​കോ​ടി രൂ​പ അ​ധി​ക​മാ​യി വേ​ണ്ടി​വ​ന്നു. എം.​എ​സ്. അ​രു​ണ്‍​കു​മാ​ര്‍ എം​എ​ല്‍​എ കി​ഫ്ബി അ​ധി​കൃ​ത​രു​മാ​യി ച​ര്‍​ച്ച ന​ട​ത്തി​യ​തി​നെത്തു​ട​ര്‍​ന്ന് ക​ഴി​ഞ്ഞ ന​വം​ബ​റി​ല്‍ കി​ഫ്ബി അ​ധി​കത്തു​ക ഉ​ള്‍​പ്പെടെ 48.33 കോ​ടി രൂ​പ അ​നു​വ​ദി​ച്ചു. ഇ​തി​ല്‍ 10.69 കോ​ടി രൂ​പ പ​ദ്ധ​തി​ക്കാ​യി ഭൂ​മി ഏ​റ്റെ​ടു​ത്ത​തി​ന് ന​ഷ്ടപ​രി​ഹാ​ര​മാ​യി മാ​ത്രം ന​ല്‍​കി.

2018-ലെ ​ഡ​ല്‍​ഹി ഷെ​ഡ്യൂ​ള്‍​ഡ് റേ​റ്റ് (ഡി​എ​സ്ആ​ര്‍) അ​നു​സ​രി​ച്ചാ​ണ് 2021-ല്‍ ​പ​ദ്ധ​തി​ക്കാ​യി ഫ​ണ്ട് അ​നു​വ​ദി​ച്ച​ത്. 2021-ലെ ​ഡി​എ​സ്ആ​ര്‍ പ്ര​കാ​രം തു​ക പു​ന​ര്‍​നി​ര്‍​ണ​യി​ച്ച​പ്പോ​ഴാ​ണ് തു​ക 50 കോ​ടി​യി​ല​ധി​ക​മാ​യി ഉ​യ​ര്‍​ന്ന​ത്. പി​ന്നീ​ട് പ​ദ്ധ​തി​യ്ക്കാ​യി ടെ​ന്‍​ഡ​ര്‍ ക്ഷ​ണി​ച്ചി​രു​ന്നു. ഒ​രു ക​മ്പ​നി മാ​ത്ര​മാ​ണ് പ​ങ്കെ​ടു​ത്ത​തെ​ന്ന​തി​നാ​ല്‍ തു​ട​ര്‍ ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ന്നി​ല്ല. ര​ണ്ടാ​മ​ത് ടെ​ന്‍​ഡ​ര്‍ ചെ​യ്ത​പ്പോ​ള്‍ നാ​ല് ക​രാ​റു​കാ​ര്‍ പ​ങ്കെ​ടു​ത്തു. കു​റ​ഞ്ഞ തു​ക രേ​ഖ​പ്പെ​ടു​ത്തി​യ ആ​ളെ തീ​രു​മാ​നി​ച്ചെ​ങ്കി​ലും സ​മ​ര്‍​പ്പി​ച്ച രേ​ഖ​ക​ളി​ലെ സാ​ങ്കേ​തി​കപ്പി​ഴ​വു മൂ​ലം അം​ഗീ​ക​രി​ക്ക​പ്പെ​ട്ടി​ല്ല.

ക​ല്ലു​മ​ല മേ​ല്‍​പ്പാ​ലം പ​ദ്ധ​തി​ക്കാ​യു​ള​ള മൂ​ന്നാ​മ​ത്തെ ടെ​ന്‍​ഡ​ര്‍ ന​ട​പ​ടി​യി​ലാ​ണ് ക​രാ​ര്‍ ഏ​റ്റെ​ടു​ക്ക​പ്പെ​ട്ട​ത്. നി​ല​വി​ല്‍ സ്ഥ​ലം ഏ​റ്റെ​ടു​ക്ക​ല്‍, യൂ​ട്ടി​ലി​റ്റി ഷി​ഫ്റ്റിം​ഗ്, റെ​യി​ല്‍​വേ ലൈ​നി​ന് മു​ക​ളി​ലൂ​ടെ​യു​ള്ള ഭാ​ഗ​ത്തെ നി​ര്‍​മാ​ണം അ​ട​ക്ക​മു​ള്ള പ്ര​വൃ​ത്തി​ക​ളു​ടെ മു​ഴു​വ​ന്‍ തു​ക​യും ചെ​ല​വാ​ക്കു​ന്ന​ത് കി​ഫ്ബി​യാ​ണ്.

ഇ​ട​തു സ​ര്‍​ക്കാ​രി​ന്‍റെ ഇ​ച്ഛാ​ശ​ക്തി​യു​ടെ തെ​ളി​വാ​യി മാ​റു​ക​യാ​ണ് ക​ല്ലു​മ​ല റെ​യി​ല്‍​വേ മേ​ല്‍​പ്പാ​ലം പ​ദ്ധതിയെ​ന്ന് എം.​എ​സ്. അ​രു​ണ്‍ കു​മാ​ര്‍ എം​എ​ല്‍​എ പ​റ​ഞ്ഞു. ഇ​ത് മാ​വേ​ലി​ക്ക​ര​യു​ടെ വി​ക​സ​ന ച​രി​ത്ര​ത്തി​ലെ നാ​ഴി​ക​ക്ക​ല്ലാ​കും.


നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ അ​ടി​യ​ന്തര​മാ​യി പൂ​ര്‍​ത്തീ​ക​രി​ക്കാ​നു​ള്ള തു​ട​ര്‍ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്നും എം​എ​ല്‍​എ പ​റ​ഞ്ഞു.

Latest News

Corehub Up